കരുനാഗപ്പള്ളിയില്‍ എം.ഡി.എം.എയുമായി ഒരാള്‍ അറസ്റ്റില്‍

ഓച്ചിറ സ്വദേശി ഗോകില്‍ ഗോപാലാണ്  പിടിയിലായത്.

New Update
5555667

കൊല്ലം: കരുനാഗപ്പള്ളിയില്‍ നാലു ഗ്രാം എം.ഡി.എം.എയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി ഗോകില്‍ ഗോപാലാണ്  പിടിയിലായത്. എം.ഡി.എം.എ. തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. ഉദയകുമാറും പാര്‍ട്ടിയും നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എബിമോന്‍ കെ.വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആര്‍. അഖില്‍, എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment

Advertisment