പനി: ചികിത്സയിലിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കയ്പമംഗലം ഗവണ്‍മെന്റ് ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയിരുന്നു.

New Update
66777

കയ്പമംഗലം: പെരിഞ്ഞനത്ത് പനി ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പെരിഞ്ഞനം വെസ്റ്റ് എസ്.എന്‍. സ്മാരകം യു.പി. സ്‌കൂളിന് സമീപം വെങ്കിടിങ്ങല്‍ സേതു-ദീപ ദമ്പതികളുടെ മകന്‍ സഞ്ജയ് (10) ആണ് മരിച്ചത്. 

Advertisment

പനി ബാധിച്ചതിനെത്തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. കയ്പമംഗലം ഗവണ്‍മെന്റ് ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയിരുന്നു സഞ്ജയ്. 

 

 

 

 

Advertisment