കൊട്ടാരക്കരയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥന്‍ മരിച്ചു

ഉമ്മന്നൂര്‍ പനയതറ തലേലഴികത്ത് വീട്ടില്‍ നളേന്ദ്രന്‍ പിള്ള(72)യാണ് മരിച്ചത്.

New Update
77789

കൊട്ടാരക്കര: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ ഗൃഹനാഥന് ദാരുണാന്ത്യം. ഉമ്മന്നൂര്‍ പനയതറ തലേലഴികത്ത് വീട്ടില്‍ നളേന്ദ്രന്‍ പിള്ള(72)യാണ് മരിച്ചത്. അപകടം നടന്നയുടന്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം നാലിന് കൊട്ടാരക്കര ഓയൂര്‍ റോഡില്‍ നെല്ലിക്കുന്നത്തിന് സമീപത്തായിരുന്നു അപകടം.

Advertisment
Advertisment