Advertisment

സ്വര്‍ണപ്പണയ സ്ഥാപനത്തിന്റെ മറവില്‍ നിക്ഷേപത്തട്ടിപ്പ്; ഫിനാന്‍സ് ഉടമ അറസ്റ്റില്‍

നാലു പേരില്‍ നിന്നായി 28 ലക്ഷം രൂപ തട്ടിയെടുത്തതിന് നാലു കേസുകള്‍ ഇതുവരെ ആറന്മുള പോലീസ് സ്‌റ്റേഷനിലുണ്ട്.

New Update
arrest newsq

കോഴഞ്ചേരി: സ്വര്‍ണപ്പണയ സ്ഥാപനത്തിന്റെ മറവില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതില്‍ ഫിനാന്‍സ് ഉടമ അറസ്റ്റില്‍. ആറന്മുള മാവു നില്‍ക്കുന്നതില്‍ ഫിനാന്‍സ് ഉടമ ആറന്മുള ഇടശേരിമല മാവുനില്‍ക്കുന്നതില്‍ വീട്ടില്‍ അശോകനാ(57)ണ് അറസ്റ്റിലായത്. 

Advertisment

ഇയാള്‍ ഐക്കര ജങ്ഷനില്‍ പത്തു കൊല്ലമായി മാവു നില്‍ക്കുന്നതില്‍ ഫിനാന്‍സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. സ്വര്‍ണപ്പണയം സ്വീകരിച്ച് പണം പണം പലിശയ്ക്ക് കൊടുക്കാന്‍ മാത്രമായിരുന്നു സ്ഥാപനത്തിന് അനുമതിയുണ്ടായിരുന്നത്. 

എന്നാല്‍, ആളുകളില്‍നിന്ന് വന്‍തുക നിക്ഷേപമായി സ്വീകരിച്ചശേഷം രണ്ടു കൊല്ലത്തിന് മുമ്പ് സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നു. പണം തിരികെ കിട്ടാതെ വന്ന നിക്ഷേപകര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. 

നാലു പേരില്‍ നിന്നായി 28 ലക്ഷം രൂപ തട്ടിയെടുത്തതിന് നാലു കേസുകള്‍ ഇതുവരെ ആറന്മുള പോലീസ് സ്‌റ്റേഷനിലുണ്ട്. തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തട്ടിയെടുത്ത പണം കണ്ടെത്താനുമായ അന്വേഷണം നടത്തും. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment