കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബ(57)യെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടിപ്രതി പോലീസ് പിടിയില്‍. സുലൈമാന്‍ എന്നയാളെയാണ് സേലത്തുവച്ച് കസബ പോലീസ് പിടികൂടിയത്. സൈബര്‍ സെല്‍ സഹായത്തോടെയാണ് ഇയാള്‍ സേലത്തുണ്ടെന്ന വിവരം ലഭിച്ചത്.
തുടര്‍ന്ന് പോലീസ് തമിഴ്‌നാട്ടിലെ സേലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സുലൈമാനെ പിടികൂടിയത്. മുഖ്യപ്രതിയായ മലപ്പുറം സ്വദേശി സമദിനെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സമദ് നല്‍കിയ മൊഴിയിലാണ് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍നിന്ന് കാണാതായ വീട്ടമ്മ സൈനബയുടെ തിരോധാനം കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് സമദുമായി നടത്തിയ തെളിവെടുപ്പില്‍ കാണാതായ വീട്ടമ്മ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.
കോഴിക്കോട് നിന്നും കാണാതായ സൈനബയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തായ സമദ് മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കണ്ടെത്തിയത്. കിടപ്പുരോഗിയുമായി ഒരു മണിക്കൂര്‍ സഹകരിച്ചാല്‍ പതിനായിരം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ കൂട്ടിക്കൊണ്ടു പോയത് സ്ത്രീയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്നാണ് സമദ് പൊലീസിന് മൊഴി നല്‍കിയത്. താനും സഹായി സുലൈമാനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.