വെഞ്ഞാറമൂട്: കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ കായകുളം സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. മുഹമ്മദ് നാസിം (14), സീനത്ത് (50), നജീബ് (60), ബീന (44), ഷെരീഫ് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ മറ്റൊരു ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പിരപ്പന്‍കോടിന് സമീപത്തായിരുന്നു അപകടം. വെമ്പായത്തുനിന്നും കിളിമാനൂരിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. വേണാട് ബസും വെഞ്ഞാറമൂട് നിന്നും വെമ്പായത്തിന് വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.