വൈപ്പിന്‍: കോഴികയറ്റി വന്ന പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. എടവനക്കാട് സെയ്തു മുഹമ്മദ് റോഡ് പടിഞ്ഞാറ് ഭാഗത്ത് ചക്കമുറി സുധന്‍ (77)ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴിന് എടവനക്കാട് ഫലാഹിയ മദ്രസയ്ക്ക് മുന്നിലായിരുന്നു അപകടം. സുധന്‍ അമ്പലത്തില്‍ പോയി വരുമ്പോഴായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സുധനെ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ഭാര്യ: ലീല. മക്കള്‍: വിനു, സുനി. മരുമക്കള്‍: സിന്ധു, അമ്പിളി.