വയോധികന്‍ ട്രെയിന്‍ തട്ടി  മരിച്ച നിലയില്‍

ഇന്നു രാവിലെ ആറിനായിരുന്നു അപകടം.

New Update
5456656

കൊല്ലം: വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുരളീധരന്‍ എന്നയാളാണ് മരിച്ചത്. ഇന്നു രാവിലെ ആറിനായിരുന്നു അപകടം. ഇരവിപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാവല്‍പുര റെയില്‍വേ ഗേറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്തു. 

Advertisment

Advertisment