കോഴിക്കോട്: സെയില്‍സ് ഗേളിനെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. ചേനായി റോയല്‍ മാര്‍ബിള്‍സ് ഉടമ ജാഫറിനെയാണ് അറസ്റ്റ് ചെയ്തത്.സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നാണ് ജാഫര്‍ യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്.
ജാഫറിന്റെ ഉടമസ്ഥതയിലുള്ള പേരാമ്പ്രയിലെ സ്ഥാപനത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. മര്‍ദ്ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.