Advertisment

ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ  ഫയര്‍ഫോഴ്സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു; വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങിനീങ്ങി

പുലര്‍ച്ചെ അഞ്ചരയ്ക്ക് ആറ്റിങ്ങല്‍ ആലംകോട് വെയ്ലൂരിലാണ് സംഭവം.

New Update
67777

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്സ് ബസിന്റെ ടയറുകള്‍ ഓടിക്കൊണ്ടിരിക്കെ ഊരിത്തെറിച്ചു. ് ജീവനക്കാര്‍ രക്ഷപ്പെട്ടത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

32 ഫയര്‍ഫോഴ്സ് ജീവനക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് ആറ്റിങ്ങല്‍ ആലംകോട് വെയ്ലൂരിലാണ് സംഭവം.

Advertisment

ബസിന്റെ പിന്നിലെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നില്‍ക്കുകയായിരുന്നു. ഇതില്‍ ഒരു ടയര്‍ ഇതു വരെയും കണ്ടെത്താനായില്ല. തെരച്ചില്‍ നടക്കുകയാണ്. 

 കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് നിന്ന് പോകുകയായിരുന്നു വാഹനം. യാത്രാ സംഘത്തില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആരുമുണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ആരും എത്തുകയോ പകരം വാഹനം ഒരുക്കുകയാ ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. 

 

Advertisment