New Update
/sathyam/media/media_files/VDvoXmOiOMWFamgslUF5.jpg)
കുണ്ടറ: കേരളത്തിലുടനീളം തട്ടിപ്പ് നടത്തിവന്നിരുന്നയാള്‍ പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം പണ്ടാരവിള കനാല്‍ കോട്ടേജില്‍ ഷിബു എസ്. നായരാ(കോപ്യാരി ഷിബു-46)ണ് അറസ്റ്റിലായത്. മുപ്പതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍.
Advertisment
വൃദ്ധയെ പറഞ്ഞു കബളിപ്പിച്ച് സ്വര്‍ണാഭരണം തട്ടിയ കേസിലാണ് അറസ്റ്റിലായത്. വിധവകള്‍ക്കുള്ള ധനസഹായം ലഭ്യമാക്കാമെന്നും രജിസ്‌ട്രേഷനുള്ള പണമടയ്ക്കണമെന്നു പറഞ്ഞ് വൃദ്ധയുടെ സ്വര്‍ണവളകള്‍ ഇയാള്‍ കൈക്കലാക്കുകയായിരുന്നു.
വലിയതുറ പോലീസ്് സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട് ഷിബു തിരുവനന്തപുരത്തുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us