കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലത്തി(28)ന് പരമാവധി ശിക്ഷ വിധിച്ച് കോടതി.
തെളലിവ് നശിപ്പിച്ചതിന് അഞ്ചു വര്‍ഷം തടവ്, കുട്ടിക്ക് ലഹരി പദാര്‍ത്ഥം നല്‍കിയതിന് മൂന്നു വര്‍ഷം തടവ്, പ്രായപബൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവ്, കൊലപാതകത്തിനും കൊച്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തിനു വധശിക്ഷയുമാണ് ജഡ്ജി കെ. സോമന്‍ വിധിച്ചത്. വിചാരണ പൂര്‍ത്തിയാക്കി 110-ാം ദിവസമാണ് പോക്‌സോ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന്‍ വാദം ഇങ്ങനെ:
പ്രതി സമൂഹത്തിന്റെ ഭാഗമായി തുടരാന്‍ ഇടവരുന്നത് ഇനി ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ ജീവനുപോലും ഭീഷണിയാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്.
'' 2018ലെ ഡല്‍ഹി പോക്‌സോ കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് മുങ്ങിയ പ്രതി േകരളത്തിലെത്തി ക്രൂരത വീണ്ടും ആവര്‍ത്തിച്ചു. ഒരു രീതിയിലുള്ള മാനസാന്തരത്തിനും സാധ്യതയില്ലാത്ത ക്രൂരനായ കൊലയാൡയാണ് അസ്ഫാക്ക് ആലം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്. കുട്ടിയുടെ നിഷ്‌ക്കളങ്കത സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വലിയ അളവില്‍ മദ്യം നല്‍കിയതിനാല്‍ കുട്ടിക്ക് കരയാന്‍ പോലും സാധിച്ചില്ല.
കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും കുടുംബത്തെയും മാത്രമല്ല. ഒരു കുട്ടിയുടെ സ്വഭാവം രൂപീകരിക്കപ്പെടുന്ന അഞ്ചു വയസു വരെയുള്ള കാലത്ത് മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ ഭീതിയോടെ വീട്ടില്‍ അടച്ചൂപൂട്ടി സൂക്ഷിക്കേണ്ട അവസ്ഥയ്ക്കാണ് പ്രതി ചെയ്ത കുറ്റകൃത്യം കാരണമായത്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ കുട്ടിത്തം തിരികെ കിട്ടാന്‍ പ്രതിക്ക് വധശിക്ഷ നല്‍കണം..''
പ്രതി അന്വേഷണ ഘട്ടത്തില്‍ പോലീസിനെയും വിചാരണ ഘട്ടത്തില്‍ കോടതിയെയും മലയാളം അറിയില്ലെന്ന് തെറ്റിദ്ധരിപ്പിച്ചെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
പ്രതിക്ക് 28 വയസ് മാത്രമാണ് പ്രായം ശിക്ഷ വിധിക്കുമ്പോള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും പ്രതിക്ക് വേണ്ടി ഹാജരായ ലീഗല്‍ എയ്ഡ് അദീപ് എം. നെല്‍പുര അഭ്യര്‍ത്ഥിച്ചിരുന്നു.