കാറില്‍ കടത്തിയ ഹാഷീഷ് ഓയിലും കഞ്ചാവുമായി കൊല്ലത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാറില്‍ കടത്തിയ 1.5 ഗ്രാം ഹഷീഷ് ഓയില്‍, 20 ഗ്രാം കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു. 

New Update
234

കൊല്ലം: ഹഷീഷ് ഓയിലും കഞ്ചാവുമായി രണ്ടു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പെരുമാന്തറ തറയില്‍ തെക്കത്തില്‍ വീട്ടില്‍ ഇജാസ് (34), ക്ലാപ്പന പ്രയാര്‍ തെക്ക് ചെല്ലപ്പടന്നേല്‍ വീട്ടില്‍ സുമേഷ് (27) എന്നിവരാണ് അഴീക്കലില്‍ നിന്ന് പിടിയിലായത്. ഇവര്‍ കാറില്‍ കടത്തിയ 1.5 ഗ്രാം ഹഷീഷ് ഓയില്‍, 20 ഗ്രാം കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു. 

Advertisment

കൊല്ലം എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റിനാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. വിഷ്ണു, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.ജി. രഘു, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗോപകുമാര്‍, നിതിന്‍, അജിത്ത്, അജീഷ്ബാബു, ജൂലിയന്‍ ക്രൂസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വര്‍ഷ വിവേക്, ഡ്രൈവര്‍ സുഭാഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും.

Advertisment