Advertisment

വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

New Update
75444

പത്തനാപുരം: വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ പിടിയില്‍. തലവൂര്‍ രണ്ടാലുംമൂട് മിഥിലാപുരിയില്‍ റാംമോഹനാ(42)ണ് പിടിയിലായത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

Advertisment

സംഭവത്തിന് പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.  പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

 

 

Advertisment