Advertisment

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ബൈക്ക് റോഡിന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

New Update
56566767

കൊട്ടാരക്കര: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വെട്ടിക്കവല പാച്ചൂര്‍ ദീപാ ഭവനില്‍ വേണുഗോപാലിന്റെ മകന്‍ അമലാ(22)ണ് മരിച്ചത്. 

ചൊവ്വാഴ്ച്ച രത്രി 10ന് എം.സി. റോഡില്‍ വാളകം വയക്കല്‍ ആനാടായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് റോഡിന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ അമലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment