New Update
/sathyam/media/media_files/jemxT0bk3rfjqgdtqdF2.jpg)
പാലക്കാട്: പടിഞ്ഞാറങ്ങാടി കല്ലടത്തൂരില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കല്ലടത്തൂര്‍ വടക്കത്ത് വളപ്പില്‍ സുന്ദരന്റെ മകന്‍ ശബരി(19)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു ശബരി.
Advertisment
കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വെള്ളത്തിനടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.