Advertisment

കുതിച്ചെത്തിയ കാട്ടുപന്നി ബൈക്കിലിടിച്ചു; റോഡിലേക്ക് തെറിച്ച്‌വീണ് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

ഓടംതോട് പുല്‍ക്കോട്ട് പറമ്പ് സുരേഷ്, ഭാര്യ വത്സല എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

New Update
677777

മംഗലംഡാം: കാട്ടുപ്പന്നി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. ഓടംതോട് പുല്‍ക്കോട്ട് പറമ്പ് സുരേഷ്, ഭാര്യ വത്സല എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ചൊവ്വാഴ്ച വൈകിട്ട് ഏഴരയ്ക്ക് നന്നങ്ങാടിയില്‍ വച്ചാണ് അപകടം നടന്നത്. വടക്കാഞ്ചേരിയില്‍ പോയി തിരിച്ചു വരികയായിരുന്നു ദമ്പതികള്‍. ഇതിനിടെ തോട്ടത്തില്‍നിന്ന് കുതിച്ചെത്തിയ കാട്ടുപന്നി ഇവരുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഇരുവര്‍ക്കും ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ഇവരെ മംഗലംഡാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment