കണ്ണൂര്‍: കണ്ണൂര്‍ തലശേരിയില്‍ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ കണ്ടക്ടറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
കാല്‍നടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിലെ കണ്ടക്ടറെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു.
മുനീറെന്ന കാല്‍നടയാത്രക്കാരന്‍ ബസിടിച്ച് വീഴുകയും ബസിലെ കണ്ടക്ടറെ ആള്‍ക്കൂട്ടം ഓടിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന് പിന്നാലെയാണ് ഡ്രൈവര്‍ ഇറങ്ങിയോടിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.