New Update
/sathyam/media/media_files/tp6SdotYvix1VqS3CjTO.jpg)
കാസര്‍ഗോഡ്: പണമെടുക്കാന്‍ എ.ടി.എം. കൗണ്ടറിനകത്ത് കയറിയ യുവതിയും മകളും വാതില്‍ ലോക്കായതിനെത്തുടര്‍ന്ന് അകത്ത് കുടുങ്ങി.
Advertisment
എരിയല്‍ ചാരങ്ങായി സ്വദേശിനിയായ റംല (35), മകള്‍ സൈനബ (എട്ട്) എന്നിവരാണ് കാസര്‍ഗോഡ് സര്‍വീസ് സഹകരണ സംഘത്തിന്റെ എ.ടി.എമ്മില്‍ കുടുങ്ങിയത്.
പുറത്തിറങ്ങാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഇവര്‍ ചില്ലില്‍ അടിച്ച് ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ളവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി കാസര്‍ഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും ഇവരെത്തി ഇരുവരെയും പുറത്തെത്തിക്കുകയായിരുന്നു.