Advertisment

നാല് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പുഴക്കടവിലെ കുറ്റിക്കാട്ടില്‍

നവംബര്‍ 11നാണ് രഞ്ജിത്തിനെ കാണാതായത്.

New Update
545555

കാസര്‍കോഡ്: നാല് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പുഴക്കടവിനോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ കണ്ടെത്തി. കാസര്‍കോഡ് കളനാട് ചിറമ്മല്‍ സ്വദേശി രഞ്ജിത്താ(44)ണ് മരിച്ചത്.

നവംബര്‍ 11നാണ് രഞ്ജിത്തിനെ കാണാതായത്. അന്ന് മുതല്‍ പോലീസും  ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

ഇന്ന് രാവിലെയാണ് പുഴക്കടവില്‍ ചിറമ്മല്‍ പാലത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്, നടത്തിയ പരിശോധനയില്‍ മൃതദേഹം രഞ്ജിത്തിന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു.  മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Advertisment