Advertisment

മണ്ണത്തൂരില്‍ ബൈക്ക് നിയന്ത്രണംവിട്ട് അപകടം; യുവാവ് മരിച്ചു

ലെവിന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്.

New Update
780-0-

തിരുമാറാടി: മണ്ണത്തൂരില്‍ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിരുമാറാടി ലക്ഷംവീട് കോളനിയില്‍ തെക്കുംകുടിയില്‍ സാജുവിന്റെ മകള്‍ ലെവിനാ(22)ണ് മരിച്ചത്. 

വാളിയപ്പാടം മണ്ണത്തൂര്‍ റോഡില്‍ കുരിശിന് സമീപം ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. മണ്ണത്തൂരിലെ കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ലെവിന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം സംസ്‌കരിച്ചു. അമ്മ: സിജി, സഹോദരി: സോന.

Advertisment