/sathyam/media/media_files/ZkKP9OiWEzkpWlB1RHFS.jpg)
കൊല്ലം: കൊട്ടിയത്ത് കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വൃദ്ധയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കൊട്ടാരക്കര ഓയൂര്‍ സ്വദേശിയായ റഷീദാണ് പിടിയിലായത്. കൈയും കാലും ഭാഗികമായി ഇല്ലാത്ത 75കാരിയെയാണ് ഇയാള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
സി.സി.ടിവിയില്‍ വൃദ്ധയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റഷീദിനെ പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. വൃദ്ധയുടെ അടുത്തെത്തിയ പ്രതി ഇവരുടെ വസ്ത്രം മാറ്റാന്‍ ശ്രമിക്കുന്നതും വൃദ്ധ എണീക്കാന്‍ ശ്രമിക്കുന്നതിനിടെ റഷീദ് പലവട്ടം തലയ്ക്കടിച്ച് വീഴ്ത്തിയതിന് ശേഷം എടുത്തു കൊണ്ടുപോകുന്നതും സി.സി.ടിവി ദൃശ്യങ്ങളിലുണ്ട്.
പുലര്‍ച്ചെ വിജനമായ സ്ഥലത്ത് അര്‍ദ്ധ നഗ്നയായ നിലയില്‍ രക്തത്തില്‍ കുളിച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഓട്ടോ ഡ്രൈവറുമാണ് ഇവരെ ആദ്യം കണ്ടത്. കടയിലെ വാച്ചര്‍ ഇവരുടെ മകളെ വിവരമറിയിച്ചു. തുടര്‍ന്ന്, മകള്‍ എത്തിയ ശേഷം ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us