മലപ്പുറം: യൂട്യൂബര്‍ മുഹമ്മദ് നിഹാദ് എന്ന 'തൊപ്പി' ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. ഗതാഗത തടസമുണ്ടാക്കിയതിനാണ് കേസ്.
ഇന്നലെ വൈകുന്നേരമാണ് മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തൊപ്പിയെ പോലീസ് മടക്കി അയയ്ക്കുകയായിരുന്നു. തൊപ്പിയെ കാണാന്‍ കൂടുതല്‍ പേര്‍ എത്തിയതോടെ ഗതാഗത തടസമുണ്ടാകുകയായിരുന്നു.