മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം; വിവാഹ വാഗ്ദാനം നല്‍കി  യുവാവ് പലതവണ പീഡിപ്പിച്ചെന്ന്  പരാതിയുമായി യുവതി

വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

New Update
87888

മുംബൈ: മഹാരാഷ്ട്രയില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പരാതി. 33കാരിയാണ് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

Advertisment

വിവാഹ വാഗ്ദാനം ചെയ്ത് വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. യുവാവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്ത് 
അന്വേഷണം ആരംഭിച്ചു.

നവി മുംബൈയിലാണ് സംഭവം. 2020 ഡിസംബറിനും 2023 മാര്‍ച്ചിനും ഇടയില്‍ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി യുവാവ് തുടര്‍ച്ചയായി പീഡിപ്പിച്ചു. യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ യുവാവ് ക്യാമറയില്‍ പകര്‍ത്തിയതായും പോലീസ് പറഞ്ഞു.

Advertisment