തൃശൂര്‍: സംസ്ഥാന പാതയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി കരിപ്പോട്ട് രവി(45)യാണ് മരിച്ചത്. കാഞ്ഞിയൂര്‍ സ്വദേശികളായ ലത്തീഫ്, ഫൈസല്‍, ചിയ്യാനൂര്‍ സ്വദേശികളായ അനൂപ്, സജീവന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂര്‍ ചങ്ങരംകുളം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 7.45ന് ചങ്ങരംകുളം-തൃശൂര്‍ റോഡില്‍ ജാസ്ബാറിനു മുന്‍വശത്തായിരുന്നു അപകടം. പരിക്കേറ്റവരുമായി പോയ ആംബുലന്‍സ് കോലിക്കരയില്‍ മറ്റൊരപകടത്തില്‍പെട്ടു. ആംബുലന്‍സ് ഭാഗികമായി തകര്‍ന്നതിനെത്തുടര്‍ന്ന് മറ്റൊരു ആംബുലന്‍സില്‍ രോഗികളെ തൃശൂരിലേക്ക് കൊണ്ടുപോയി.