കിളിമാനൂര്‍: കിളിമാനൂരില്‍ ആക്രിക്കടയില്‍ തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ രാത്രി 11ന് എക്‌സൈസ് ഓഫീസിന് സമീപം ഒമാന്‍ തുര്‍ക്കി ബില്‍ഡിങ്ങിന് പിന്നില്‍ പ്രവര്‍ത്തിച്ചവന്ന ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. ദീപാവലിയുടെ ഭാഗമായി ആരെങ്കിലും കത്തിച്ചിട്ട പടക്കം വന്ന് പതിച്ച് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട്ടില്‍നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. കിളിമാനൂര്‍ കുറവന്‍കുഴിയില്‍ ചാലവിള വീട്ടില്‍ തുളസിയുടെ ഉടമസ്തയിലുള്ളതാണ് ആക്രിക്കട.