Advertisment

സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ജോമി നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. 

New Update
677888

കൊച്ചി: സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കണ്ണൂര്‍ നെടുപോയില്‍ സ്വശേി പി.ജെ. ജോമിയാണ് മരിച്ചത്.

Advertisment

ഞായറാഴ്ച വൈകുന്നേരം ആലുവയില്‍ തടിയ്ക്കല്‍ പാലത്തിന് സമീപത്തായിരുന്നു അപകടം. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ജോമി നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. 

അഗ്നിരക്ഷാ സേനയെത്തി രാത്രി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കുഞ്ഞുണ്ണിക്കരയിലെ സ്‌കൂബ ടീം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആലുവയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ജോമി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

 

 

Advertisment