ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ  നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ഓയൂര്‍ മരുതണ്‍പള്ളി സ്വദേശി സജിയാണ് പിടിയിലായത്. 

New Update
566666

കൊല്ലം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ പെണ്‍കുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ഓയൂര്‍ മരുതണ്‍പള്ളി സ്വദേശി സജിയാണ് പിടിയിലായത്. 

Advertisment

ഒരു മാസത്തെ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഫോണില്‍ നിന്ന് ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങള്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടികളില്‍ ചിലര്‍ കൊട്ടാരക്കര പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു നടത്തിയ അന്വേഷണത്തില്‍ ചിത്രങ്ങള്‍ വന്ന സമൂഹിക മാധ്യമ പേജുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. 

വിശദമായ പരിശോധനയിലാണ് വ്യാജ അക്കൗണ്ടുകളുടെ പിന്നില്‍ സജിയാണന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പുകളിലൂടെയാണ് പ്രതി പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉണ്ടാക്കിയത്. ആദ്യം സമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യും. 

പിന്നിട് അതില്‍ രൂപ മാറ്റം വരുത്തി നഗ്നചിത്രങ്ങളാക്കും. വ്യാജ പ്രൊഫൈലുകളിലൂടെ ഇത് പ്രചരിപ്പിക്കും. അടുത്ത കാലത്ത് ഏറെ പ്രചാരത്തിലായ ചില എ.ഐ. ആപ്പുകളാണ് സജി കൂടുതലായും ഉപയോഗിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

Advertisment