കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി അസഫാക് ആലത്തിന് വധശിക്ഷ വിധിച്ച കോടതി നടപടിയില്‍ ലഡുവിതരണം നടത്തി ആലുവയിലെ ചുമട്ടുതൊഴിലാളികള്‍.
കേസില്‍ നിര്‍ണായകമായതും പ്രതിയെ കണ്ടെത്താന്‍ സഹായകമായതും ആലുവയിലെ സി.ഐ.ടി.യു. തൊഴിലാളി താജുദ്ദീന്റെ മൊഴിയായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ലഡുവിതരണം.
'' വിധിയില്‍ സന്തോഷം. മേലില്‍ ഒരാളും ഇത്തരത്തില്‍ ഒരു കൊടുംക്രൂരത നടത്തരുത്. ഇന്ന് ശിശുദിനമാണ്. ആ പിഞ്ചുകുഞ്ഞിന്റ ആത്മാവ് വളരെ അധികം സന്തോഷിക്കുന്നുണ്ടാകും. കോടതിയോടും പബ്ലിക് പ്രോസിക്യൂട്ടറോടും നന്ദി പറയുന്നു. ആ സംഭവത്തിന് ശേഷം ഇവിടെ ആരും വന്നാലും ശ്രദ്ധിക്കുന്ന സ്ഥിതിയുണ്ടായി..'' -താജുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.