New Update
/sathyam/media/media_files/vngdNzb9vnIzvuYLBBSW.png)
കൊല്ലം: ബൈക്കില്‍ മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി വന്ന ദമ്പതികള്‍ പിടിയില്‍. കോക്കാട് ശ്രീശൈലം വീട്ടില്‍ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിന്‍സി എന്നിവരാണ് അറസ്റ്റിലായത്. ചിരട്ടക്കോണം കോക്കാട് റോഡില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടികൂടി.
Advertisment
കൊല്ലം കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാറും ചേര്‍ന്ന് നടത്തിയ പ്രിവന്റീവ് ഓഫീസര്‍ രാജേഷ് കെ.എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുനില്‍ ജോസ്, ദിലീപ് കുമാര്‍, നിഖില്‍ എം.എച്ച്, കൃഷ്ണരാജ് കെ.ആര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അര്‍ച്ചന കുമാരി, എക്സൈസ് ഡ്രൈവര്‍ അജയ കുമാര്‍ എം.എസ്. എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us