ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപള്ളി കരുവാറ്റ ഭാഗത്തു നടത്തിയ റെയ്ഡില്‍ 10 ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. ആറ്റിന്‍ കരയില്‍ ചാരായം വാറ്റിക്കൊണ്ടിരുന്ന പ്രതി കരുവാറ്റ സ്വദേശി സുരേഷ് എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ആറ്റില്‍ ചാടി നീന്തി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍. പ്രസന്നന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സജിമോന്‍ കെ.പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജീവ് കുമാര്‍ എസ്, റെനി എം കലേഷ് കെ.ടി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സൗമില മോള്‍ എസ്, എക്സൈസ് ഡ്രൈവര്‍ പ്രദീപ് പി.എന്‍. എന്നിവര്‍ പങ്കെടുത്തു.