Advertisment

കോളയാട് പെരുവയില്‍ കവുങ്ങിന്‍ തോട്ടത്തില്‍  കാട്ടാന പ്രസവിച്ചു

വനംവകുപ്പ് ജീവനക്കാരെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി.

New Update
7778999

കണ്ണൂര്‍: കണ്ണൂര്‍ കോളയാട് പെരുവയില്‍ കൃഷിയിടത്തില്‍ കാട്ടാന പ്രസവിച്ചു. പാറക്കുണ്ട് കോളനിയിലെ ജയന്റെ കവുങ്ങിന്‍ തോട്ടത്തിലാണ് ഇന്നലെ കാട്ടാന പ്രസവിച്ചത്. തുടര്‍ന്ന്, നെടുമ്പൊയിലിലെ വനംവകുപ്പ് ജീവനക്കാരെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. ആനക്കുട്ടി നടക്കാന്‍ തുടങ്ങുന്നതുവരെ കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കാന്‍ സാധ്യതയുണ്ടെന്ന് വനംവകുപ്പ് പറയുന്നു.

 

Advertisment