18 ഗ്രാം എം.ഡി.എം.എയുമായി അഞ്ചു യുവാക്കള്‍ പിടിയില്‍

പ്രതികളെ കോടതിയില്‍ ഹാജരാക്കി. 

New Update
5454434

കുണ്ടറ: വില്‍പ്പനയ്‌ക്കെത്തിച്ച 18 ഗ്രാം എം.ഡി.എം.എയുമായി അഞ്ചു യുവാക്കള്‍ പിടിയില്‍. കുണ്ടറ അംബിപൊയ്ക ഷംനാദ് മന്‍സിലില്‍ സല്‍മാന്‍ ഫാരിസ്, ചന്ദനത്തോപ്പ് ചാത്തിനാംകുളം ചരുവിള എസ്.എസ്. മന്‍സിലില്‍ സെയദ്‌ലി (22), കാരിക്കോട് ചെറുവള്ളി വീട്ടില്‍ വിഷ്ണു (27), അഷ്ടമുടി എന്‍.എന്‍. ഹൗസില്‍ നിയാസ് (22), കരിക്കോട് തടവിള വീട്ടില്‍ അന്‍സാര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. 

Advertisment

Advertisment