കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

വയറിലും നെഞ്ചിലും മുതുകിലുമാണ് ഗുരുതര കുത്തേറ്റത്. 

New Update
67568588

കൊല്ലം: കുളത്തുപ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. അജീഷ് എന്ന യുവാവിനാണ് വയറിലും നെഞ്ചിലും മുതുകിലും ഗുരുതര കുത്തേറ്റത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് ഫോണില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജീഷിനെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment
Advertisment