New Update
/sathyam/media/media_files/ySs4I83zn3AgQIEsk3Dn.jpg)
കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കൊട്ടാരക്കര അതിവേഗ കോടതി.
ചിതറ വളവുപച്ച വളവുപാറ ഷമീലാ മന്‍സിലില്‍ നവാസി(38)നെയാണ് ശിക്ഷിച്ചത്.
Advertisment
രണ്ടു ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പീഡനത്തിന് 10 വര്‍ഷം തടവും 20,000 രൂപ പിഴയും പോക്‌സോ കേസില്‍ മൂന്നു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പുനലൂര്‍ ഡി.വൈ.എസ്.പിക്കായിരുന്നു അന്വേഷണ ചുമതല. പ്രതിക്കു വേണ്ടി അഡ്വ: വിജയകുമാര്‍ ഹാജരായി. വാദി ഭാഗത്തിനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഷുഗു സി. തോമസ് ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us