മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാലംഗ സംഘം പിടിയില്‍. തിരുപുറം വില്ലേജില്‍ അരുമാനൂര്‍ കഞ്ചാംപഴഞ്ഞി വെള്ളയംകടവ് വീട്ടില്‍ പ്രദീപ് (38), വാമനപുരം കുറിഞ്ചിലക്കാട് അനസ് മന്‍സിലില്‍ അനസ് (38), ചെറുവയ്ക്കല്‍ മഞ്ചാടിക്കുന്നില്‍ വീട്ടില്‍ രവികുമാര്‍ (57), ആറ്റിലപ്ര വില്ലേജില്‍ കുളത്തൂര്‍ മണ്‍വിള ഗാന്ധിനഗറില്‍ സുബാഷ് (38) എന്നിവരാണ് അറസ്റ്റിലായത്.
എസ്.എ.ടിക്ക് സമീപം ക്യാന്റീന്‍ നടത്തിയിരുന്ന മോഹനകുമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. ക്യാന്റീനിലെ ഉപയോഗശേഷം സമീപത്തെ ഒരു വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് ഗ്യാസ് സിലിണ്ടറുകളും നിരവധി പാത്രങ്ങളുമാണ് മോഷ്ടിച്ചത്.
മോഷണമുതലുകള്‍ പ്രതികള്‍ ആക്രി കടയില്‍ വിറ്റിരുന്നു. പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.