അട്ടപ്പാടി: മുക്കാലിയില്‍ ഷോക്കേറ്റ് 13കാരന്‍ മരിച്ചു. മുക്കാലി സ്വദേശി സോമന്‍-സുജിത ദമ്പതികളുടെ മകന്‍ ആദര്‍ശാണ് മരിച്ചത്. മഴയത്ത് അയയില്‍ നിന്ന് തുണി എടുക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അതേസമയം, തിരുവനന്തപുരം ആറ്റിങ്ങലിലും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നെടുമങ്ങാട് മഞ്ച സ്വദേശി ജസിംഷാ(25)ണ് മരിച്ചത്. വാഹന കമ്പനി ഡിസ്‌പ്ലേ ഇട്ടിരുന്നതിന്റെ ഭാഗമായി കൊടുത്തിരുന്ന ലൈറ്റ് കണക്ഷന്‍ അഴിച്ചു മാറ്റുന്നതിനിടെയായിരുന്നു ഷോക്കേറ്റത്.