ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/OMeOmFTHAQcYwVJrC6Ld.png)
തിരുവനന്തപുരം: വാഹനങ്ങളില്‍ ഏണി കൊണ്ടുപോകാന്‍ അനുമതി ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി. ഗതാഗത കമ്മിഷണര്‍ക്ക് കത്തു നല്‍കി.
Advertisment
അത്യാവശ്യ സാഹചര്യത്തില്‍ വൈദ്യുതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി ഏണി കൊണ്ടു പോകേണ്ടി വരും. അതിനാല്‍ അനുമതി നല്‍കണമെന്നാണ് കത്തില്‍. കെ.എസ്.ഇ.ബിയും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് കത്ത് നല്‍കിയത്.
മുമ്പ് ഇളക്കിമാറ്റാന്‍ പറ്റുന്ന തരത്തിലുള്ള ഏണി വാഹനത്തില്‍ കൊണ്ടുപോകാന്‍ കെ.എസ്.ഇ.ബി. ശ്രമം നടത്തിയിരുന്നു. എന്നാലിത് പ്രാവര്‍ത്തികമല്ലെന്ന് മനസ്സിലായതോടെയാണ് സാധാരണ ഏണികള്‍ കൊണ്ടുപോകാന്‍ അനുമതി തേടിയിരിക്കുന്നത്.