കനത്ത മഴയില്‍ വൈദ്യുതിത്തൂണില്‍ പത്തടി നീളമുള്ള പെരുമ്പാമ്പ് ഇഴഞ്ഞുകയറി; ഷോക്കേറ്റ് ചത്തുവീണു

കനത്ത മഴയില്‍ വൈദ്യുതി ലൈനില്‍നിന്ന് താഴേക്ക് എന്തോ തൂങ്ങി നില്‍ക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

New Update
arrest news

മലപ്പുറം: താനൂരില്‍ കനത്ത മഴയില്‍ വൈദ്യുതിത്തൂണില്‍ ഇഴഞ്ഞുകയറിയ പത്തടിയോളം നീളമുള്ള പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തുവീണു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. താനൂര്‍ ഇല്ലത്ത് പടിക്ക് സമീപമുള്ള ഇലക്ട്രിക് ലൈനിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. 

Advertisment

കനത്ത മഴയില്‍ വൈദ്യുതി ലൈനില്‍നിന്ന് താഴേക്ക് എന്തോ തൂങ്ങി നില്‍ക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വൈദ്യുതിക്കമ്പിയാണെന്ന് കരുതി സമീപത്തെത്തിയപ്പോഴാണ് പെരുമ്പാമ്പ് ആണെന്ന് കാണുന്നത്. 

ഉടന്‍ തന്നെ പ്രദേശവാസികള്‍ താനൂര്‍ ഇലക്ട്രിക്‌സിറ്റി ഓഫീസില്‍ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ പ്രദേശത്ത് വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കുകയുമായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തി പാമ്പിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍, നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം പാമ്പിനെ താഴെയിറക്കിയെങ്കിലും ചത്ത നിലയിലായിരുന്നു. 

തുടര്‍ന്ന് കൊടുംമ്പുഴ ബി.എഫ്.ഒ. ബാലു താനൂര്‍ വൈദ്യുതി ഓഫീസിലെത്തി കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരില്‍നിന്ന് പാമ്പിനെ ഏറ്റുവാങ്ങി.  പാമ്പ് വൈദ്യുതിലൈനില്‍ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Advertisment