New Update
/sathyam/media/media_files/injOYlIUCkckKjZdplhk.png)
കണ്ണൂര്‍: തലശേരി തലായി ബാലഗോപാലക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് മോഷണ നടത്തിയവരുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്.
Advertisment
മതില്‍ ചാടിക്കടന്നാണ് മോഷ്ടാവ് ഇവിടെ നിന്നും ഭണ്ഡാരം തകര്‍ത്ത് കടത്തിയത്. അരലക്ഷം രൂപയാണ് മോഷ്ടിച്ചത്. തലശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ക്ഷേത്രത്തിന്റെ പിന്‍വശത്തെ മതില്‍ച്ചാടിയാണ് മോഷ്ടാവ് അകത്തു കയറി ക്ഷേത്രത്തിനകത്ത് മതിലിനോട് ചേര്‍ന്ന രണ്ടു ഭണ്ഡാരം തകര്‍ത്തത്. ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരം തകര്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. ഒരു മാസം മുമ്പാണ് ഭണ്ഡാരം തുറന്നത്.