വീടിന് പുറത്തുള്ള ഗോവണി തകര്‍ന്ന് ഒന്നാം നിലയില്‍ കുടുങ്ങി; കുടുംബാംഗങ്ങളെ രക്ഷിച്ച് അഗ്നിശമന സേന

വാളത്തുംഗല്‍ ജനനി നഗര്‍ മയൂര വീടിന്റെ ഗോവണിയാണ് തകര്‍ന്നുവീണത്.

New Update
57888

കൊല്ലം: വീടിന് പുറത്തുള്ള ഗോവണി തകര്‍ന്ന് ഒന്നാം നിലയില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി അഗ്നിശമന സേന. വീടിന്റെ ഒന്നാം നിലയില്‍ താമസിക്കുന്നവര്‍ കയറിയതിനു പിന്നാലെ ഗോവണി തകര്‍ന്നു വീഴുകയായിരുന്നു.  വാളത്തുംഗല്‍ ജനനി നഗര്‍ മയൂര വീടിന്റെ ഗോവണിയാണ് തകര്‍ന്നുവീണത്.

Advertisment

ഇതോടെ ഇവിടെ താമസിച്ചിരുന്ന ഹാഷിര്‍, ഭാര്യ അനിത, മക്കളായ ഹൈഫ, യാസിന്‍ എന്നിവരാണ് വീടിന് മുകളില്‍ കുടുങ്ങിയത്. കൊല്ലം കടപ്പാക്കടയില്‍ നിന്നുള്ള അഗ്നിശമന സേനയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. 


Advertisment