New Update
/sathyam/media/media_files/FFdqPzwKG3rYclrOX1aT.jpg)
കൊല്ലം: അയത്തില്‍ കരുത്തര്‍ മഹാദേവര്‍ ക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു. കാവുങ്ങല്‍ സ്വദേശികളായ ചാക്കോ (56), ഗിരികുമാര്‍ (57) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയ്ക്കായിരുന്നു സംഭവം.
Advertisment
ഇരുവരെയും കാണാനില്ലെന്ന കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വൈകിട്ടോടെ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുളക്കടവില്‍ ഇരിക്കുകയായിരുന്ന ഗിരികുമാര്‍ ആദ്യം നിലതെറ്റി കുളത്തില്‍ വീണു. രക്ഷിക്കാനായിറങ്ങിയ ചാക്കോയും മുങ്ങിപ്പോകുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us