Advertisment

അഴിമുഖത്തെ ശക്തമായ തിരയില്‍പ്പെട്ട വള്ളത്തില്‍നിന്ന് തെറിച്ച് വീണ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്

താങ്ങുവള്ളത്തില്‍ നിന്ന് തെറിച്ചുവീണ ശാന്തിപുരം സ്വദേശി മനോജി(44)നാണ് പരിക്കേറ്റത്.

download 344

ചിറയിന്‍കീഴ്: തിരയില്‍പ്പെട്ട വള്ളത്തില്‍നിന്ന് തെറിച്ച് വീണ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഏഴിന് മുതലപ്പൊഴിയില്‍നിന്ന് മീന്‍ പിടിക്കാന്‍ കടലിലേക്ക് ഇറങ്ങവെ അഴിമുഖത്തെ ശക്തമായ തിരയില്‍പ്പെട്ട താങ്ങുവള്ളത്തില്‍ നിന്ന് തെറിച്ചുവീണ ശാന്തിപുരം സ്വദേശി മനോജി(44)നാണ് പരിക്കേറ്റത്.

Advertisment

ഇയാളെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂത്തുറ സ്വദേശി ജെറിയുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശികളായ സുനില്‍ (42), രാജു (39) എന്നിവര്‍ അപകടത്തില്‍ നിന്ന് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 

മറ്റൊരു വള്ളം അഴിമുഖം കടക്കവെ തിരയില്‍പ്പെട്ടുയര്‍ന്ന് പതിച്ച് രണ്ട് ഭാഗങ്ങളായി മുറിഞ്ഞ് തകര്‍ന്നെങ്കിലും വള്ളത്തിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളും മറ്റ് മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. 

 

Advertisment