കയ്പമംഗലത്ത് സുഹൃത്തുക്കള്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; അപകടം നബിദിനാഘോഷ പരിപാടികള്‍ കണ്ട് മടങ്ങവെ

സുഹൃത്തുക്കളായ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്.

New Update
2222

തൃശൂര്‍: കയ്പമംഗലം വഞ്ചിപ്പുരയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. 

Advertisment

കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഹസീബ്, കുന്നുങ്ങള്‍ അബ്ദുല്‍ റസാക്കിന്റെ മകന്‍ ഹാരിസ് എന്നിവരാണ് മരിച്ചത്. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അര്‍ജുന്‍, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരിക്കറ്റത്. 

സുഹൃത്തുക്കളായ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്.  ഇന്ന് പുലര്‍ച്ചെ ഒന്നേകാലിന് മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. നബിദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ കണ്ട് മടങ്ങുകയായിരുന്നു ഇവര്‍.  കയ്പമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Advertisment