ഭാര്യയെ ഹെല്‍മെറ്റ് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് ഒളിവിലിരുന്ന ഭര്‍ത്താവ് പിടിയില്‍; ആക്രമണം കേടതിയില്‍നിന്നുള്ള സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ

ഹെല്‍മറ്റ് കൊണ്ടുള്ള ആക്രമണത്തില്‍ യുവതിയുടെ മൂക്കിന്റെ പാലം തകര്‍ന്നു. മുഖത്തും ശരീരത്തും നിരവധി പരിക്കുകളുമേറ്റു.

New Update
34555

അഞ്ചല്‍: ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് ക്രൂരമായി ആക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലം പൂങ്കോട് മണികണ്ഠവിലാസത്തില്‍ സുനില്‍കുമാറാ(34)ണ് പിടിയിലായത്. കടയ്ക്കല്‍ സ്വദേശിനിയായ യുവതി ഭര്‍ത്താവില്‍ നിന്നുള്ള ശാരീരികവും മാനസീകവുമായ ഉപദ്രവം സഹിക്കാന്‍ കഴിയാതെ കേടതിയില്‍നിന്നുള്ള സംരക്ഷണം ആവശ്യപ്പെട്ട് ഉത്തരവ് നേടിയിരുന്നു. 

Advertisment

ഈ ഉത്തരവ് നിലനില്‍ക്കെയാണ് ഇയാള്‍ വീണ്ടും ഭാര്യയെ ഉപദ്രവിച്ചത്. ഹെല്‍മറ്റ് കൊണ്ടുള്ള ആക്രമണത്തില്‍ യുവതിയുടെ മൂക്കിന്റെ പാലം തകര്‍ന്നു. മുഖത്തും ശരീരത്തും നിരവധി പരിക്കുകളുമേറ്റു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. എന്നാല്‍, ടവര്‍ ലൊക്കേഷന്‍ മനസിലാക്കിയ പോലീസ് ഇയാള്‍ വീട്ടില്‍ത്തന്നെയുണ്ടെന്നു മനസിലാക്കുകയും പിടികൂടുകയുമായിരുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമമുള്‍പ്പടെ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Advertisment