കാസര്‍കോഡ്: കാഞ്ഞങ്ങാട് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വന്‍ തുക ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവാവില്‍നിന്നും യുവതിയില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു.
ഉദുമ പള്ളത്തെ സതീശന്റെ ഭാര്യ പുതിയപുരയില്‍ നിത്യക്കാണ് ഓണ്‍ലൈന്‍ ബിസിനസ് തട്ടിപ്പിലൂടെ രണ്ടേമുക്കാല്‍ ലക്ഷം നഷ്ടമായത്. വീട്ടിലിരുന്ന് ജോലിക്ക് വന്‍ തുക കമ്മിഷന്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി കാലിച്ചാനടുക്കം കുറ്റിയടുക്കത്തെ തോട്ടത്തില്‍ വീട്ടില്‍ ധനേഷ് കുമാറില്‍നിന്ന് ഒന്നരലക്ഷം രൂപയും തട്ടിയെടുത്തു.
ഓണലൈനില്‍ ആമസോണിന്റെ പേരില്‍ കണ്ട പരസ്യപ്രകാരം 2023 ജുലൈ 29 മുതല്‍ ഓഗസ്റ്റ് 2 വരെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പണം ധനേഷ് അയച്ചുകൊടുത്തത്. കമ്പനി പറയുന്ന ടാസ്‌ക് പൂര്‍ത്തികരിച്ചാല്‍ കമ്മിഷന്‍ നല്‍കുമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് രണ്ട് തവണയായി 1564 രൂപയും കമ്മിഷന്‍ ലഭിച്ചു. പിന്നീട് ഒരു വിവരവുമുണ്ടായില്ല. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.