പാലക്കാട്: ഒറ്റപ്പാലത്ത് തമിഴ്‌നാട് സ്വദേശിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്നംഗ സംഘം അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശികളായ ചെരപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അന്‍സാര്‍ (34), കാളന്‍തൊടി വീട്ടില്‍ ജാഫര്‍ (34), വയിലിപാടത്ത് വീട്ടില്‍ അസൈനാര്‍ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ചയാണ് രാവിലെ 11നാണ് സംഭവം.
കക്കൂസ് മാലിന്യം എടുക്കുന്ന ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി കാര്‍ത്തിക് പാവാടൈയെ ഭാരതപ്പുഴയുടെ സമീപത്തേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി 7500 രൂപയും ബാക്കി 7500 രൂപ ഗൂഗിള്‍ പേ വഴിയും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ത്തിക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഗൂഗിള്‍പേ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു. ഒറ്റപ്പാലം എസ്.എച്ച്.ഒ.എം. സുജിത്ത്, എസ്.ഐ. കെ.ജെ. പ്രവീണ്‍, എ.എസ്.ഐ മൈസല്‍ ഹക്കീം, സജിത്ത്, ഷിജിത്ത്, രാജന്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.