Advertisment

മലപ്പുറത്ത് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് കോളേജ് അധ്യാപകന് ദാരുണാന്ത്യം

ഇരിമ്പിളിയം പുറമണ്ണൂരിലെ സ്വകാര്യ കോളജില്‍ ഫിസിക്‌സ് അധ്യാപകനായിരുന്നു പ്രസാദ്.

accident malappuram

മലപ്പുറം: വളാഞ്ചേരിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കോളജ് അധ്യാപകന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. 

Advertisment

സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ പോലീസ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. 

ഇരിമ്പിളിയം പുറമണ്ണൂരിലെ സ്വകാര്യ കോളജില്‍ ഫിസിക്‌സ് അധ്യാപകനായിരുന്നു പ്രസാദ്. ഇന്ന് പുലര്‍ച്ചെ വളാഞ്ചേരി-മൂച്ചിക്കല്‍ ബൈപ്പാസിന് സമീപത്തായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Advertisment