Advertisment

ലോറിയില്‍ 200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റര്‍ സ്പിരിറ്റ്; കണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട, ഒരാള്‍ അറസ്റ്റില്‍

രാമപുരം-കൊത്തിക്കുഴിച്ചപാറ എന്ന സ്ഥലത്ത് വച്ചാണ് ലോറിയും സ്പിരിറ്റും പിടികൂടിയത്. 

excise

കണ്ണൂര്‍: കണ്ണൂരില്‍ എക്സൈസ് സംഘം നടത്തിയ മിന്നല്‍ റെയ്ഡില്‍ 200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റര്‍ സ്പിരിറ്റ് കടത്തിവന്ന ലോറി എക്സൈസ് പിടികൂടി. സംഭവത്തില്‍ ഡ്രൈവര്‍ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി മൂസക്കുഞ്ഞിയെ അറസ്റ്റ് ചെയ്തു. രാമപുരം-കൊത്തിക്കുഴിച്ചപാറ എന്ന സ്ഥലത്ത് വച്ചാണ് ലോറിയും സ്പിരിറ്റും പിടികൂടിയത്. 

Advertisment

കണ്ണൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പി.എല്‍. ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി. ജനാര്‍ദ്ദനന്‍, തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.

പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സന്തോഷ് ടി, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍. സജീവ്, എം.കെ. സന്തോഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സി. പുരുഷോത്തമന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശരത് പി.ടി, ഷാന്‍ ടി.കെ, ശ്രീകുമാര്‍ വി.പി, യേശുദാസന്‍ പി, രജിരാഗ്, കെ. വിനീഷ്, പി. സൂരജ്, എം. കലേഷ് എക്സൈസ് ഡ്രൈവര്‍മാരായ ഇസ്മയില്‍, അജിത്ത് പി.വി, സജീഷ് പി. എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

 

Advertisment