കണ്ണൂര്‍: സ്‌കൂട്ടറില്‍ കടത്തിയ 10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ സ്വദേശി കൊത്തേന്റവിട ഹൗസില്‍ കെ.വി. ഫൈസല്‍ (34), തയ്യില്‍ മരക്കാര്‍കണ്ടി സമീല്‍ ക്വാട്ടേഴ്‌സില്‍ സിയാദ് (36) എന്നിവരാണ് പിടിയിലായത്.
തലശേരി നഗരസഭയിലെ കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയിലെ സൈദാര്‍ പള്ളിയിലാണ് സംഭവം. തലശേരി എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. പ്രതികളെയും കഞ്ചാവും കോടതിയില്‍ ഹാജരാക്കി.